Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Central Assistance

Pathanamthitta

ആ​പ​ത്​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും കേ​ര​ള​ത്തി​നു കേ​ന്ദ്ര​സ​ഹാ​യ​മു​ണ്ടാ​യി​ല്ല: മു​ഖ്യ​മ​ന്ത്രി

കോ​ഴ​ഞ്ചേ​രി: മ​ത​നി​ര​പേ​ക്ഷ​ത​യെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​മാ​യ​തി​നാ​ലാ​ണ് മ​ഹാ​പ്ര​ള​യം മു​ത​ല്‍ വ​യ​നാ​ട് ദു​ര​ന്തം വ​രെ​യു​ള്ള ഏ​റ്റ​വും ദു​ര​ന്ത​പൂ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ക്കാ​തെ ഇ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ഥം കോ​ഴ​ഞ്ചേ​രി വ​ണ്ടി​പ്പേ​ട്ട​യി​ല്‍ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ബി​ജെ​പി ഒ​രു രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി അ​ല്ലാ​യെ​ന്നും ആ​ര്‍​എ​സ്എ​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​ണെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന ആ​ര്‍​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട​യാ​ണ് ബി​ജെ​പി രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ദു​ര​ന്ത​കാ​ല​ത്ത് കേ​ന്ദ്രം സ​ഹാ​യി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​ന്ന വി​ദേ​ശ രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ മേ​ലും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.

ഇ​തി​നെ​തി​രേ ഒ​രു വാ​ക്ക് ഇ​ന്ത്യ​യു​ടെ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​റ​യാ​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യു​ഡി​എ​ഫ് എം​പി​മാ​ര്‍ ത​യ്യാ​റാ​യി​ല്ല. യു​ഡി​എ​ഫും ബി​ജെ​പി​യും ഒ​ന്നി​ച്ചാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. ഇ​വ​രു​ടെ അ​ജ​ണ്ട​യാ​ണ് എ​ല്‍​ഡി​എ​ഫി​നെ​തി​രേ​നു​ണ​പ്ര​ച​ാര​ണം ന​ട​ത്തു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നോ​ട് നേ​രി​ട്ട് എ​തി​ര്‍​ക്കാ​ന്‍ ശ​ക്തി​യി​ല്ലാ​ത്ത​താ​ണ് സം​സ്ഥാ​ന​ത്തെ പ്ര​തി​പ​ക്ഷ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​തി​നും അ​വ​ര്‍​ക്ക് ക​ഴി​യു​ന്നി​ല്ല. ഏ​തു സ​ര്‍​ക്കാ​രി​ന്‍റെ​യും അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി​പ​ക്ഷം എ​ങ്കി​ല്‍ ഇ​വി​ടെ അ​വ​ര്‍​ക്ക് അ​തി​നും ക​ഴി​ഞ്ഞി​ല്ല. ബ​ഹി​ഷ്‌​ക​ര​ണം ആ​ണ് അ​വ​ര്‍ ബ​ദ​ലാ​യി ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ഒ​രു മ​ന്ത്രി​ക്കെ​തി​രേ​പോ​ലും ഒ​രു അ​ഴി​മ​തി​യോ ആ​ക്ഷേ​പ​മോ ഉ​ന്ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​ത് എ​ല്‍​ഡി​എ​ഫ് സം​സ്‌​കാ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
യോ​ഗ​ത്തി​ല്‍ ശ​ര​ത്ച​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​നാ​ർ​ഥി​ക​ളാ​യ വീ​ണാ ജോ​ർ​ജ് (ആ​റ​ന്മു​ള), പ്രി​ജി ക​ണ്ണ​ൻ (അ​ടൂ​ർ),എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഡോ. ​റ്റി.​എം. തോ​മ​സ് ഐ​സ​ക്, രാ​ജു ഏ​ബ്ര​ഹാം, ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, മു​ന്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പാ​ന്‍, അ​ഡ്വ. ഫി​ലി​പ്പോ​സ് തോ​മ​സ്, ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്, മ​നോ​ജ് മാ​ധ​വ​ശേ​രി, സി​പി​എം സം​സ്ഥാ​ന​ക​മ്മ​ിറ്റി അം​ഗം എ.​പി. ഉ​ദ​യ​ഭാ​നു, റ്റി.​വി.​സ്റ്റാ​ലി​ന്‍, ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, എം.​വി. സ​ഞ്ജു, ബി​ജി​ലി പി. ​ഈ​ശോ, ബി​ജോ പി.​മാ​ത്യു, ചെ​റി​യാ​ന്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖ്യ​മ​ന്ത്രി കോ​ന്നി​യി​ലും റാ​ന്നി​യി​ലും

കോ​ന്നി: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ര​ങ്കം വ​യ്ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ന്നി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​യു.

ജ​നീ​ഷ് കു​മാ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ കേ​ര​ളം വി​ക​സ​ന മു​ര​ടി​പ്പ് നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത്. ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ന​ല്ല​നി​ല​യി​ൽ എ​ൽ​ഡി​എ​ഫ് ന​ട​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ല​യാ​ല​പ്പു​ഴ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കെ. ​യു. ജ​നീ​ഷ് കു​മാ​ർ, സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പി.​ആ​ർ.​ഗോ​പി​നാ​ഥ​ൻ,സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, സി​പി​ഐ കോ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​ദീ​പ​കു​മാ​ർ, കൂ​ട​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കൊ​ല്ല​ൻ​പ​ടി,സോ​മ​ൻ പാ​മ്പാ​യി​ക്കോ​ട്, റ​ഷീ​ദ് മു​ള​ന്ത​റ,ശ്യാം​ലാ​ൽ, ക​ൺ​വീ​ന​ർ പി ​ജെ അ​ജ​യ​കു​മാ​ർ, രാ​ജു നെ​ടു​വം​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റാ​ന്നി: റാ​ന്നി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഇ​ട്ടി​യ​പ്പാ​റ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജേ​ജോ കോ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി പ്ര​മോ​ദ് നാ​രാ​യ​ൺ, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​ആ​ർ പ്ര​സാ​ദ്, കോ​മ​ളം അ​നി​രു​ദ്ധ​ൻ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​സ​തീ​ഷ്, ലി​സി ദി​വാ​ൻ , സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എ​സ്, മോ​ഹ​ന​ൻ, റോ​ഷ​ൻ റോ​യി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up